Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Insurance Company

ന​ടി​യാ​യ ന​യ​ൻ​താ​ര​യെ വേ​ദി​യി​ൽ കൊ​ണ്ടു​വ​രാ​നു​ള്ള സാ​മ്പ​ത്തി​കം എ​നി​ക്കി​ല്ലെ​ന്ന് വി​ഗ്നേ​ഷ്; സ​ർ​പ്രൈ​സ് എ​ൻ​ട്രി​യു​മാ​യി ന​യ​ൻ 

ഭ​ർ​ത്താ​വ് വി​ഗ്നേ​ഷ് ശി​വ​നാ​യി വേ​ദി​യി​ൽ സ​ർ​പ്രൈ​സ് എ​ൻ​ട്രി ന​ട​ത്തി ന​യ​ൻ​താ​ര. പൊ​തു​ച​ട​ങ്ങു​ക​ളി​ൽ അ​ധി​കം പ്ര​ത്യ​ക്ഷ​പ്പെ​ടാ​ത്ത ന​യ​ൻ​താ​ര ഭ​ർ​ത്താ​വി​നാ​യി എ​ത്തി​യ​ത് ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കി.

വി​ഘ്‌​നേ​ഷ് ശി​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ലൗ ​ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രി-​റി​ലീ​സ് വേ​ദി​യി​ലാ​ണ് താ​ര​സു​ന്ദ​രി സ​ർ​പ്രൈ​സ് എ​ൻ​ട്രി ന​ട​ത്തി​യ​ത്.

‘‘ഈ ​സ്റ്റേ​ജ് എ​നി​ക്ക് വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട സ്റ്റേ​ജാ​ണ്. ഞാ​ൻ നി​ൽ​ക്കു​ന്ന ഈ ​സ്റ്റേ​ജും എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഇ​പ്പോ​ഴ​ത്തെ സ്റ്റേ​ജി​ലും എ​നി​ക്ക് ഏ​റെ പ്ര​ധാ​ന​മാ​ണ്. 

ഞാ​ൻ പ​റ​ഞ്ഞാ​ൽ നി​ങ്ങ​ൾ വി​ശ്വ​സി​ക്കി​ല്ല, ദൈ​വം എ​ല്ലാ​വ​ർ​ക്കും ആ​ശി​ർ​വാ​ദം കൊ​ടു​ക്കും. ഞാ​ൻ പ​ല ക്ഷേ​ത്ര​ങ്ങ​ളി​ൽ പോ​കാ​റു​ണ്ട്, എ​നി​ക്ക് ഇ​നി​യും ഒ​രു​പാ​ട് ത​രൂ എ​ന്ന് ചോ​ദി​ച്ചു​കൊ​ണ്ട് ഞാ​ൻ കോ​വി​ലു​ക​ളി​ൽ പോ​കാ​റി​ല്ല എ​നി​ക്ക് ല​ഭി​ച്ച അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കും സ​ന്തോ​ഷ​ങ്ങ​ൾ​ക്കും ന​ന്ദി പ​റ​യാ​ൻ വേ​ണ്ടി​യാ​ണ് ഞാ​ൻ പോ​കാ​റു​ള്ള​ത്.

അ​തു​കൊ​ണ്ടാ​ണോ എ​ന്ന് അ​റി​യി​ല്ല എ​നി​ക്ക് ന​ല്ല ഭ​ക്ഷ​ണ​വും ന​ല്ല ജീ​വി​ത​വും ന​ല്ല കു​ടും​ബ​വും ന​ല്ല ഒ​രു ഭാ​ര്യ​യും ന​ല്ല മ​ക്ക​ളും ന​ല്ല അ​സ്സി​സ്റ്റ​ന്‍റു​മാ​രും ഒ​രു ന​ല്ല ടീ​മും ല​ഭി​ച്ചു. ഞാ​ൻ എ​ന്ത് ബു​ദ്ധി​മു​ട്ടി​ലു​ള്ള അ​വ​സ്ഥ​യി​ലാ​യാ​ലും ഇ​വ​ർ എ​നി​ക്ക് ന​ല്ല പി​ന്തു​ണ ത​ന്നു ഒ​പ്പം നി​ൽ​ക്കാ​റു​ണ്ട്.

ഈ ​വ​ലി​യ സ്റ്റേ​ജി​ൽ ഞാ​ൻ ത​നി​യെ നി​ൽ​ക്കാ​ൻ പാ​ടി​ല്ല. എ​ന്‍റെ സി​നി​മ​യോ​ടൊ​പ്പം നി​ൽ​ക്കു​ന്ന എ​ല്ലാ​വ​രും എ​ന്‍റെ ഒ​പ്പം ഇ​വി​ടെ വേ​ണം. ആ​ദ്യ​മാ​യി എ​നി​ക്ക് ഒ​രു സി​നി​മ​യി​ൽ വ​ർ​ക്ക് ചെ​യ്യു​മ്പോ​ൾ 150 രൂ​പ ബാ​റ്റ ത​ന്ന മ​യി​ൽ വാ​ഹ​നം എ​ന്ന പ്രൊ​ഡ​ക്‌​ഷ​ൻ മാ​നേ​ജ​രെ ആ​ണ് ഞാ​ൻ ആ​ദ്യം വി​ളി​ക്കു​ന്ന​ത്. എ​ന്‍റെ സ​ഹോ​ദ​ര​നെ​പ്പോ​ലെ എ​ന്റെ കൂ​ടെ നി​ൽ​ക്കു​ന്ന ഗു​ബേ​ർ..’’ 

അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ​യെ​ല്ലാം വി​ളി​ച്ച​തി​ന് ശേ​ഷം എ​ന്‍റെ ഭാ​ര്യ​യും ന​ടി​യു​മാ​യ ന​യ​ൻ​താ​ര​യെ വേ​ദി​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ത​നി​ക്ക് സാ​മ്പ​ത്തി​ക​മാ​യി ക​ഴി​യി​ല്ല എ​ങ്കി​ലും ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വാ​യും ത​ന്‍റെ ഭാ​ര്യ​യാ​യും ന​യ​ൻ​താ​ര​യ്ക്ക് വ​രാ​മെ​ന്നും വി​ഘ്‌​നേ​ഷ് ത​മാ​ശ​രൂ​പേ​ണ പ​റ​ഞ്ഞു.  

ഈ ​സി​നി​മ​യു​ടെ മ​ലേ​ഷ്യ ഷെ​ഡ്യൂ​ളി​നു പോ​കു​ന്ന സ​മ​യ​ത്താ​ണ് ഒ​രു വ​ലി​യ പ്ര​ശ്നം ന​ട​ക്കു​ന്ന​ത്. ഒ​ടി​ടി മാ​ർ​ക്ക​റ്റ് എ​ല്ലാം ത​ക​ർ​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. കോ​സ്റ്റ് കു​റ​യ്ക്ക​ണ​മെ​ന്ന ച​ർ​ച്ച വ​ന്നു.

പ​ക്ഷേ എ​ന്‍റെ മ​ന​സി​ൽ ക​ണ്ട​തു​പോ​ലെ ഈ ​സി​നി​മ ഷൂ​ട്ട് ചെ​യ്യ​ണ​മെ​ന്ന​ത് വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. അ​ങ്ങ​നെ സാ​മ്പ​ത്തി​ക​മി​ല്ലാ​തി​രു​ന്നി​ട്ടും മ​ലേ​ഷ്യ​യി​ലേ​ക്കു പോ​യി ചി​ത്രീ​ക​ര​ണം തു​ട​ങ്ങി. അ​ന്ന് എ​ന്നെ സ​ഹാ​യി​ച്ച​ത് ഭാ​ര്യ ന​യ​ൻ​താ​ര​യാ​ണ്. ‘മൂ​ക്കു​ത്തി അ​മ്മ​ൻ’ സി​നി​മ​യ്ക്കു വാ​ങ്ങി​യ അ​ഡ്വാ​ൻ​സ് ആ​ണ് എ​നി​ക്ക് അ​യ​ച്ചു ത​ന്ന​ത്. 

ഇ​ങ്ങ​നെ എ​ന്‍റെ ഭാ​ര്യ ന​യ​ൻ​താ​ര എ​നി​ക്ക് വ​ലി​യ പി​ന്തു​ണ​യാ​ണ് ന​ൽ​കു​ന്ന​ത്. പ​ക്ഷേ ന​യ​ൻ​താ​ര​യ്ക്ക് ഓ​ഡി​യോ ലോ​ഞ്ചി​നൊ​ന്നും വ​രു​ന്ന​തി​ൽ താ​ല്പ​ര്യ​മി​ല്ല. 

ര​ണ്ടു ദി​വ​സം മു​ൻ​പ് ഇ​വി​ടെ വ​ന്ന് സെ​റ്റ് എ​ല്ലാം ഓ​ക്കേ ആ​ണോ എ​ന്നൊ​ക്കെ നോ​ക്കി​യി​ട്ട് പോ​യി​രു​ന്നു. ഓ​ഡി​യോ ലോ​ഞ്ചി​ന് ഇ​ന്ന് വ​ന്നി​ട്ടു​ണ്ട് പ​ക്ഷെ എ​വി​ടെ ഇ​രി​ക്കു​ന്നു എ​ന്ന് അ​റി​യി​ല്ല. 

ഇ​വി​ടെ ഇ​രി​പ്പു​ണ്ട് എ​ന്ന് തോ​ന്നു​ന്നു. ഇ​വി​ടെ ഉ​ണ്ടെ​ങ്കി​ൽ ആ​രെ​ങ്കി​ലും പോ​യി അ​വ​രെ സ്റ്റേ​ജി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു വ​രാ​മോ. ന​ടി​യാ​യ ന​യ​ൻ​താ​ര​യെ ഓ​ഡി​യോ ലോ​ഞ്ചി​ന് കൊ​ണ്ടു​വ​രാ​നു​ള്ള ശേ​ഷി എ​നി​ക്കി​ല്ല, പ​ക്ഷേ ഒ​രു ഭാ​ര്യ​യെ​യോ നി​ർ​മാ​താ​വാ​യോ വ​രാ​ൻ ക​ഴി​യു​മെ​ങ്കി​ൽ വ​രി​ക.

ചി​ല​പ്പോ​ൾ ര​ക്ഷ​പ്പെ​ട്ടു പോ​യി കാ​ണും. ഇ​ങ്ങ​നെ പ​രി​പാ​ടി തു​ട​ങ്ങി​ക്ക​ഴി​ഞ്ഞ് ആ​ള് പ​തു​ക്കെ പു​റ​കി​ലോ​ടെ പു​റ​ത്തു പോ​കാ​റു​ണ്ട്.’’ വി​ഘ്‌​നേ​ശ് പ​റ​ഞ്ഞു.

വി​ഘ്‌​നേ​ഷ് സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ വി​ഘ്‌​നേ​ഷി​നെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ന​യ​ൻ​താ​ര വേ​ദി​യി​ലേ​ക്ക് ക​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു.

പ്രി​യ​ത​മ​യെ ക​ണ്ട​തും വി​കാ​രാ​ധീ​ന​നാ​യ വി​ഘ്‌​നേ​ഷ് ന​യ​ൻ​താ​ര​യെ കെ​ട്ടി​പ്പി​ടി​ക്കു​ക​യും നെ​റു​ക​യി​ൽ ചും​ബി​ക്കു​ക​യും ചെ​യ്തു. വി​ഘ്‌​നേ​ശി​നെ പു​റ​ത്തു ത​ട്ടി ആ​ശ്വ​സി​പ്പി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ന​യ​ൻ​താ​ര​യെ ക​ണ്ട​തോ​ടെ ആ​രാ​ധ​ക​രു​ടെ ആ​വേ​ശം ഇ​ര​ട്ടി​യാ​യി.

വേ​ദി​യി​ൽ സം​സാ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ കാ​ണി​ക​ളെ കൈ​കൂ​പ്പി അ​ഭി​വാ​ദ്യം ചെ​യ്ത താ​രം വി​ഘ്‌​നേ​ഷി​നും മ​റ്റ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മൊ​പ്പം ല​ളി​ത​മാ​യി വേ​ദി​യി​ൽ നി​ല​യു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ന​യ​ൻ​താ​ര​യു​ടെ അ​മ്മ ഓ​മ​ന​യും കാ​ണി​യാ​യി വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up